തുല്യ ജോലിക്ക‌് തുല്യ വേതനം നടപ്പാക്കണം -എൻ.എച്ച‌്.എം എംപ്ലോയീസ‌് ഫെഡറേഷൻ

തൃശൂർ: ദേശീയ ആരോഗ്യ മിഷനിൽ (എൻ.എച്ച‌്.എം) കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സർക്കാർ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനത്തിന‌് തുല്യമാക്കണമെന്ന‌് എൻ.എച്ച‌്.എം എംപ്ലോയീസ‌് ഫെഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാന രൂപവത്കരണ കൺെവൻഷൻ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന‌് ആവശ്യമായ ഡോക്ടർമാർ, നഴ‌്സുമാർ, ലാബ‌് ടെക‌്നീഷ്യൻ, ക്ലീനിങ‌് തുടങ്ങി വിവിധ തസ‌്തികയിൽ ജോലി ചെയ്യുന്നവരാണ‌് സംഘടനക്ക് രൂപം നൽകിയത‌്. കൺെവൻഷനിൽ 14 ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുത്തു. സി.െഎ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ ഉദ‌്ഘാടനം ചെയ‌്തു. ജില്ല പ്രസിഡൻറ് ടി.എ. എൽദോ അധ്യക്ഷത വഹിച്ചു. മീരാനായർ റിപ്പോർട്ട‌് അവതരിപ്പിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ‌്, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. മേരി, ആശാ വർക്കേഴ‌്സ‌് യൂനിയൻ സംസ്ഥാന സെക്രട്ടറി കെ.പി. പ്രേമ, ഡോ. ടി.വി. സതീശൻ, സി.െഎ.ടി.യു ജില്ല വൈസ‌് പ്രസിഡൻറ് എം.കെ. ബാലകൃഷ‌്ണൻ, ഏരിയ സെക്രട്ടറി ടി. സുധാകരൻ എന്നിവർ സംസാരിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ‌് സ്വാഗതവും കസീമ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മീരാനായർ (കൺ.), ഡോ. ഹിത (ജോ. കൺ), ടി.എ. എൽദോ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.