തൃശൂർ: മണലിപ്പുഴയോരത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. പുതുക്കാട് പൊലീസ് ചാര്‍ജ് ചെയ്ത കേസിൽ കുറ്റാരോപിതനായ ഒറ്റപ്പാലം ടി.എന്‍. പുരം ചെറിപ്പിന്‍പുള്ളിൽ വീട്ടില്‍ ചന്ദ്രന്‍ (47) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ജില്ല സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് തള്ളിയത്. മേയ് 31ന് പുലര്‍ച്ചെ രണ്ടിന് ടാങ്കര്‍ ലോറിയില്‍ കയറ്റിക്കൊണ്ടു വന്ന കക്കൂസ് മാലിന്യം മണലിപ്പുഴയോരത്ത് തള്ളിയെന്നാണ് കേസ്. ചന്ദ്രൻ 'ശ്രീലക്ഷ്മി' എന്ന സെപ്റ്റിക് ടാങ്ക് ക്ലിനിങ് യൂനിറ്റില്‍ ഡ്രൈവറാണ്. തൃക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ മഹസര്‍ തയാറാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മണലിപ്പുഴ വൃത്തിയാക്കി സംരക്ഷിക്കാൻ സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളിലായി രാപകൽ പ്രവർത്തിക്കുന്നതിനിടക്കാണ് ഇൗ നടപടിയെന്നും ഇത് രോഗം പടരാൻ ഇടയാക്കുമെന്നുമുള്ള ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിെൻറ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.