ജില്ലയിൽ സി.പി.എമ്മിനെ ഇനി എം.എം നയിക്കും

തൃശൂർ: ചിലർക്ക് എം.എം ആണ്, അടുപ്പക്കാർക്ക് വർഗീസേട്ടൻ. എന്തായാലും ജില്ലയിലെ സി.പി.എമ്മിനെ നയിക്കുന്ന എം.എം. വർഗീസ് ഏവർക്കും പ്രിയപ്പെട്ടവൻ. മുതിർന്ന നേതാവ്. പാർട്ടി അച്ചടക്കത്തി​െൻറ കാര്യത്തിൽ കർക്കശക്കാരൻ. ഇടം ൈകയിൽ മുണ്ടി​െൻറ കോന്തല കയറ്റിപ്പിടിച്ച്, വലത് ൈകയിൽ കണ്ണടക്കൂടു പിടിച്ച് നടന്നു നീങ്ങുന്ന വർഗീസിനെ ആദ്യം കാണുന്നവർക്ക് 'ജാഡക്കാര'നായി തോന്നാം. പക്ഷേ, അടുത്തറിഞ്ഞാൽ ആ ധാരണ മാറും. ഗൗരവക്കാരനാണെന്ന പ്രചാരണം വർഗീസി​െൻറ ഏറക്കാലം വേട്ടയാടിയിട്ടുണ്ട്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ചപ്പോൾ എതിരാളികൾ ആയുധമാക്കിയത് ചിരിക്കാത്ത സ്ഥാനാർഥി എന്നു പറഞ്ഞായിരുന്നു. അനുഭവങ്ങളുടെ ഉൾക്കരുത്താണ് വർഗീസെന്ന കമ്യൂണിസ്റ്റിനെ വളർത്തിയത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പക്ഷങ്ങൾ ചാരിയില്ല. കൊടികുത്തിയ വിഭാഗീയതയിൽ ജില്ല കുതിപ്പും കിതപ്പും അനുഭവിച്ചപ്പോഴും വർഗീസ് ഔദ്യോഗിക പക്ഷത്ത് ഉറച്ചുനിന്നു. ട്രേഡ് യൂനിയൻ ചുമതലകളിൽ തൊഴിലാളികൾക്കൊപ്പം നിന്നായിരുന്നു വർഗീസി​െൻറ ഇടപെടലുകൾ. 1971ൽ സ​െൻറ് തോമസ് കോളജിൽ സുവോളജിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുസമയ പാർട്ടി പ്രവർത്തകനായി. 1970ൽ എസ്.എഫ്.ഐ രൂപവത്കരണ അഖിലേന്ത്യ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. പിന്നീട് കെ.എസ്.വൈ.ഫ് ജില്ല കമ്മിറ്റി അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായ വർഗീസ് 1985 മുതൽ രണ്ടര വർഷം ഒല്ലൂർ ഏരിയ സെക്രട്ടറിയും 1988 മുതൽ 17 വർഷം തൃശൂർ ഏരിയ സെക്രട്ടറിയുമായി. 21 മാസം നാട്ടിക ഏരിയ ഓർഗെനെസിങ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. 1985ൽ ജില്ല കമ്മിറ്റി അംഗമായ അദ്ദേഹം 2005 മുതൽ ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. 2006 മുതൽ പത്തുവർഷം തുടർച്ചയായി സി.ഐ.ടി.യു ജില്ല സെക്രട്ടറിയായിരുന്നു. 1991ൽ ആദ്യ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച വർഗീസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് അപ്രതീക്ഷിത നിയോഗമായിരുന്നുവെങ്കിലും അർഹത പാർട്ടി കണ്ടറിഞ്ഞ് നൽകുകയായിരുന്നു. സംസ്ഥാന കൺേട്രാൾ കമീഷൻ അംഗവും കേരള സ്റ്റേറ്റ് ലേബർ വെൽെഫയർ ഫണ്ട് ബോർഡ് ചെയർമാനുമാണ്. സി.ഐ.ടി.യു ജില്ല പ്രസിഡൻറ്, പേരാമ്പ്ര അപ്പോളോ ടയേഴ്സ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രസിഡൻറ്, വിദേശമദ്യതൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന വർഗീസിന് വലിയ ഉത്തരവാദിത്തമാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിക്കുന്ന കോർപറേഷൻ, ജില്ല പഞ്ചായത്ത്, ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും, ജില്ലയിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളും, 12 അസംബ്ലി നിയോജകമണ്ഡലങ്ങളും സ്വന്തമാക്കിയുള്ള ഇടതുമുന്നണിയെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിനേക്കാൾ വൻ മുന്നേറ്റമുണ്ടാക്കുക തന്നെയാണ് പ്രധാനം. വ്യക്തിയല്ല, പാർട്ടിയാണ് വലുത് വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്. പുതിയ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനമാണ് ജില്ലയില്‍ സി.പി.എമ്മി​െൻറ വളര്‍ച്ചക്ക് കാരണമായത്, ഇത് തുടര്‍ന്നും ഉണ്ടാകുമെന്നും എം.എം. വര്‍ഗീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.