വാതിൽ തുറന്നിട്ടുള്ള ഓട്ടം

തൃശൂർ: വാതിൽ തുറന്ന് വെച്ച് സർവിസ് നടത്തിയതിന് 205 ബസുകൾക്കെതിരെ പൊലീസ് നടപടി. നെല്ലങ്കരയിൽ ഓടുന്ന ബസിൽനിന്ന് വ്യാപാരി തെറിച്ചുവീണ് മരിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. 713 വാഹനങ്ങൾ പരിശോധിച്ചു. ചാവക്കാട്-111 ബസുകൾ പരിശോധിച്ചതിൽ 14ഉം, അയ്യന്തോൾ വെസ്റ്റ് 40ൽ 26 ബസുകൾക്കെതിരെയും നടപടിയെടുത്തു. സിറ്റിയിലെ 518 ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. ജില്ല സ്പെഷൽ ബ്രാഞ്ച് എ.സി.പി ടി.എസ്. സിനോജ് നേതൃത്വം നൽകി. വാതിലുകൾ ഇല്ലാതെ സർവിസ് നടത്തുകയും, നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.