സംസ്​ഥാനത്ത്​ ചൂട്​ കൂടും, പശ്ചിമ തീരത്ത്​ മഴ കുറയും

തൃശൂർ: സംസ്ഥാനത്ത് ചൂടി​െൻറ തോത് 2050 ആകുമ്പോഴേക്കും രണ്ട് ഡിഗ്രി വർധിക്കുമെന്ന് ബംഗളൂരുവിലെ നാഷനൽ െഡയറി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയൻറിസ്റ്റ് ഡോ. എ. മുകുന്ദ്. പശ്ചിമഘട്ടത്തിൽ വർധന രണ്ട് മുതൽ 4.5 ഡിഗ്രി വരെയായിരിക്കും. പശ്ചിമ തീരങ്ങളിൽ മഴയുടെ ലഭ്യതയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 'മൃഗപരിപാലനവും ക്ഷീരവികസനവും' എന്ന വിഷയത്തിൽ 'കില' സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏഴു കോടി കുടുംബങ്ങൾ ഒരു പശുവിനേയോ ഒരു എരുമയേയോ വളർത്തുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ആമുഖാവതരണം നടത്തി. ഡോ.ജെ.ബി. രാജൻ സ്വാഗതം പറഞ്ഞു. വെറ്ററിനറി സർവകലാശാലയിലെ ഡോ.എസ്. ഹരികുമാർ, ഡോ. വി. ബീന, ഉണ്ണികൃഷ്ണൻ ദിവാകരൻ നായർ എന്നിവർ ക്ലാസെടുത്തു. വിവിധ ജില്ലകളിൽനിന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മൃഗപരിപാലനവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ് കൺവീനർ, ചെയർപേഴ്സൻ, വെറ്ററിനറി ഡോക്ടർ, െഡയറി ഡെവലപ്മ​െൻറ് ഓഫിസർ എന്നിവരാണ് ശിൽപശാലയിൽ പങ്കെടുത്തത്. വേനലിലെ അത്യുഷ്ണവും താപക്കാറ്റും ജീവിതത്തി​െൻറ വിവിധ മേഖലകളിൽ ഏൽപിക്കുന്ന ആഘാതം നേരിടാൻ തദ്ദേശ സ്ഥാപനങ്ങളെ സജ്ജമാക്കാൻ ഉദ്ദേശിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് വേനലി​െൻറ കെടുതികളേറെയും. ഇവയെക്കുറിച്ച് മനസ്സിലാക്കി തദ്ദേശ സ്ഥാപനങ്ങളുടെ തുടർപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 'കാലാവസ്ഥാ വ്യതിയാനവും തദ്ദേശ സ്ഥാപനങ്ങളും' എന്ന വിഷയത്തിൽ കില നടത്തുന്ന സെമിനാർ, ശിൽപശാല പരമ്പരയിലെ മൂന്നാമത്തേതാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.