തൃശൂർ: വയോജന സംരക്ഷണം സമൂഹത്തിെൻറ ആവശ്യകതയാണെന്നും അതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് നടത്തുന്നതെന്നും വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. റവന്യൂ-സാമൂഹ്യനീതി വകുപ്പുകള്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഗ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സസിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സബ്കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരിതോമസ് മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ടി.വി. അനുപമ വിശിഷ്ടാതിഥിയായിരുന്നു. ഡോ.വേലായുധന്‍, ഡോ.വസന്ത് എന്നിവര്‍ സംസാരിച്ചു. റേഷന്‍ വിതരണം നാലുവരെ തൃശൂർ: ജൂണിലെ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജൂലൈ നാലു വരെ ദീര്‍ഘിപ്പിച്ചതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.