അങ്കണം ഷംസുദ്ദീൻ സ്​മൃതി അവാർഡ്​ എം. ലീലാവതിക്ക്​

തൃശൂര്‍: അങ്കണം ഷംസുദ്ദീന്‍ സ്മൃതി ഏര്‍പ്പെടുത്തിയ വിശിഷ്ട സാഹിതിസേവ അവാര്‍ഡ് ഡോ. എം. ലീലാവതിക്ക് നൽകും. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ലീലാവതിയുടെ എഴുത്തി​െൻറ വിശുദ്ധി വിലയിരുത്തിയാണ് അവാർഡെന്ന് ഡോ.പി.വി. കൃഷ്ണന്‍നായർ, സരസ്വതി ഷംസുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. യുവസാഹിത്യ അവാര്‍ഡിന് സൂര്യ ഗോപിയുടെ 'മൃദു ദേഹങ്ങള്‍' എന്ന കഥ തിരഞ്ഞെടുത്തു. 15,000 രൂപ, ശിൽപം, പ്രശസ്തി പത്രം എന്നിവയാണ് അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ അവാര്‍ഡ് ജേതാവായ സൂര്യ കവി പി.കെ. ഗോപിയുടെ മകളാണ്. യുവസാഹിത്യ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരത്തിന് എം. കന്നി അര്‍ഹയായി. 'ഫൈനല്‍ കട്ട് പ്രൊ' എന്ന കവിതക്കാണ് അവാര്‍ഡ്. ചിത്രകാരന്‍ ഗായത്രിയുടെ മകളാണ് ചിത്രകാരി കൂടിയായ കന്നി. ഗുരുവായൂര്‍ സ്വദേശിയാണ്. വിദ്യാര്‍ഥി വിഭാഗം പുരസ്‌കാരങ്ങളിൽ കോളജ് വിഭാഗത്തില്‍ എ.ടി. ലിജിഷ (തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവകലാശാല ഗവേഷണവിഭാഗം) അര്‍ഹയായി. 3,000 രൂപയാണ് തുക. സ്‌കൂള്‍ വിഭാഗത്തില്‍ സി.ആര്‍. ഗോകുല്‍ വിനായക് (വാണിയംകുളം), സുശ്രുത് കൃഷ്ണന്‍ (തൃശൂര്‍ സി.എം.എസ്) എന്നിവര്‍ക്ക് 2,000 രൂപ വീതം ലഭിക്കും. അങ്കണം ചെയര്‍മാനായിരുന്ന ആർ.ഐ. ഷംസുദ്ദീ​െൻറ ഒന്നാം ചരമ വാര്‍ഷിക ദിനമായ ജൂൈല 19ന് വൈകീട്ട് 5.30ന് സാഹിത്യ അക്കാദമിയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ സി. രാധാകൃഷ്ണന്‍ അവാര്‍ഡുകൾ സമ്മാനിക്കും. അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, പ്രഫ. എം.ആര്‍. ചന്ദ്രശേഖരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ പങ്കെടുക്കും. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വായന പരിപോഷിപ്പിക്കാൻ അന്ന് പുസ്തകങ്ങള്‍ നൽകും. ഉച്ചക്ക് തൃശൂര്‍ സായി നികേതനിലെ കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകും. വാർത്തസമ്മേളനത്തിൽ എന്‍. ശ്രീകുമാര്‍, സി.എ. കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.