കേ​ന്ദ്ര സർക്കാർ ഗോഡ്‌സെയിസം വളര്‍ത്തുന്നു ^വി.എം. സുധീരൻ

കേന്ദ്ര സർക്കാർ ഗോഡ്‌സെയിസം വളര്‍ത്തുന്നു -വി.എം. സുധീരൻ തൃശൂര്‍: ഗാന്ധിസം തമസ്‌കരിച്ച് ഗോഡ്‌സെയിസം വളര്‍ത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍. തൃശൂര്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫിസില്‍ നടന്ന ഗാന്ധി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മുഖമുദ്രയായ ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഭരണകൂടമാണ് ഈ വെല്ലുവിളി ഉയര്‍ത്തുന്നത്. ഗാന്ധിയന്‍ മൂല്യങ്ങൾ ഇല്ലാതാക്കാനായി വിഫലശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണച്ചടങ്ങുകള്‍ തുടങ്ങിയത്. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ തേറമ്പിൽ രാമകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, എം.പി. ഭാസ്‌കരന്‍ നായര്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, ജോസ് കാട്ടൂക്കാരന്‍, ടി.വി. ചന്ദ്രമോഹന്‍, എം.കെ. പോള്‍സണ്‍, എം.പി. വിന്‍സ​െൻറ്, എന്‍.കെ. സുധീര്‍, ഐ.പി. പോള്‍, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ജോണ്‍ ഡാനിയല്‍, എ. പ്രസാദ്, ജോണ്‍ സിറിയക്, ബിജോയ് ബാബു, രവി താണിക്കല്‍, കെ.വി. ദാസന്‍, സി.എന്‍. ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് സര്‍വ്വമതപ്രാർഥനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.