തൃശൂർ: നടി കെ.പി.എ.സി ലളിതയുടെ അഭിനയജീവിതത്തിെൻറ സുവർണജൂബിലിയാഘോഷം ഫെബ്രുവരി 11ന് മണ്ണുത്തി വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് ആറിന് നടക്കുന്ന 'ലളിതം 50'ൽ സിനിമാരംഗത്തെ പ്രശസ്തർ പങ്കെടുക്കും. നടിമാരായ ശാരദ, ഷീല, വിധുബാല, രേവതി, മേനക, ഉർവ്വശി തുടങ്ങി പത്ത് പേർ ചേർന്ന് നിലവിളക്ക് കൊളുത്തും. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പത്ത് വനിതകളെ ആദരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ പി. ജയചന്ദ്രൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, മഞ്ജരി, റിമി ടോമി, സിത്താര, മൃദുല എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ചലച്ചിത്രതാരങ്ങളായ വിനീത്, രചനാ കൃഷ്ണൻകുട്ടി, അപർണ ബാലമുരളി, അനുശ്രീ, കൃഷ്ണപ്രഭ, പാർവതി നമ്പ്യാർ എന്നിവരുടെ നൃത്തനൃത്യങ്ങൾ എന്നിവക്കൊപ്പം കോമഡി ഷോയും അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയിലുണ്ടാവും. തൃശൂരിെൻറ പ്രിയപ്പെട്ട സംവിധായകൻ ഭരതെൻറ ഭാര്യ എന്ന നിലയിലും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൻ എന്ന നിലയിലുമാണ് തൃശൂർ ആഘോഷങ്ങളുടെ വേദിയായി തീരുമാനിച്ചതെന്ന് സംഘാടകസമിതി പ്രസിഡൻറ് നടൻ സാദിഖ്, ഇവൻറ് ഡയറക്ടർ എം. പത്മകുമാർ എന്നിവർ പറഞ്ഞു. സൗജന്യ പാസ് മൂലം പ്രവേശനം നിയന്ത്രിക്കും. മിലൻ ജലീൽ, കെ. യതീന്ദ്രൻ, ഇഗ്നി മാത്യു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.