സി.പി.എം സമ്മേളനം: 'രക്തസാക്ഷിത്വം പ്രഖ്യാപിക്കാൻ' ദീപശിഖ റാലികൾ

തൃശൂർ: കേരളത്തിൽ ഏറ്റവുമധികം രാഷ്ട്രീയ രക്തസാക്ഷികളുള്ള പാർട്ടി സി.പി.എം ആണെന്നും ബി.ജെ.പിയും കോൺഗ്രസും പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും പ്രഖ്യാപിക്കുന്നതായിരിക്കും പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ദീപശിഖ പ്രയാണം. സമ്മേളനത്തി​െൻറ ഭാഗമായി വിപുലമായ ദീപശിഖ പ്രയാണം നടത്തുന്നതും ഇതാദ്യമാണ്. 14 ജില്ലകളിലെ 577 രക്തസാക്ഷി കേന്ദ്രങ്ങളിൽനിന്നുള്ള ദീപശിഖകളാണ് സമ്മേളനത്തിന് തൃശൂരിൽ എത്തുന്നത്. പാർട്ടിയെ സംബന്ധിച്ച് ഇത് വൈകാരികതയുള്ള പരിപാടിയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സമ്മേളനത്തി​െൻറ ഒരുക്കം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദീപശിഖ പ്രയാണത്തിന് പ്രമുഖ അത്ലറ്റുകളെ പെങ്കടുപ്പിക്കും. തിരുവനന്തപുരം പാറശ്ശാലയിൽനിന്ന് ഫെബ്രുവരി 15നും കാസർകോെട്ട പൈവളികെയിൽനിന്ന് 16നും പ്രയാണം തുടങ്ങും. അടുത്ത ജില്ലയിലെ പ്രയാണത്തോടൊപ്പം ചേർന്ന് തൃശൂരിലേക്ക് നീങ്ങുന്ന വിധത്തിലാണ് ക്രമീകരണം. അതത് ജില്ലകളിൽ പര്യടനവുമുണ്ട്. പാറശ്ശാലയിൽനിന്നുള്ള പ്രയാണം തൃശൂർ ജില്ല അതിർത്തിയായ പോങ്ങത്തും കാസർകോടുനിന്നുള്ള പര്യടനം മലപ്പുറം, പുലാമന്തോൾ വഴി ചെറുതുരുത്തിയിലും പാലക്കാട്ടുനിന്നുള്ള പ്രയാണം വാണിയമ്പാറയിലും എത്തിയാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കുക. വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്നുള്ള ദീപശിഖ യഥാക്രമം കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലയുമായി സംഗമിച്ച് പര്യടനം തുടരും. ഗതാഗതം തടസ്സപ്പെടുത്താതെ ഒറ്റ വരിയായാണ് നീങ്ങുക. മൂന്ന് കിലോമീറ്റർ കൂടുേമ്പാൾ ദീപശിഖയേന്തുന്ന അത്ലറ്റുകൾ മാറും. അര ലക്ഷം അത്ലറ്റുകളെയാണ് റിലേ പ്രയാണത്തിനായി ഒരുക്കുക. സേലം രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 11ന് സംസ്ഥാനത്തെ 37,000 ബ്രാഞ്ചുകളിൽ പതാക ഉയർത്തും. സമ്മേളനം നടക്കുന്ന തൃശൂർ ജില്ലയുടെ പാർട്ടി അംഗങ്ങളെല്ലാവരും സ്വന്തം ഇടങ്ങളിൽ പതാക ഉയർത്തും. 21ന് ദീപശിഖകൾ തൃശൂരിൽ സംഗമിക്കുേമ്പാൾ 577 രക്തസാക്ഷികളുടെ ചിത്രം പ്രദർശിപ്പിക്കും. സി.പി.എം െകാലപാതകവും അക്രമവും നടത്തുന്ന പാർട്ടിയാണെന്ന കള്ളപ്രചാരണത്തിനുള്ള മറുപടിയും യഥാർഥ കൊലയാളിയാരെന്ന് തുറന്നു കാട്ടുന്നതുമാകും ഇൗ പരിപാടി. സമ്മേളന പതാകജാഥ ഫെബ്രുവരി 17ന് കയ്യൂരിൽനിന്ന് എം.വി. ഗോവിന്ദ​െൻറ നേതൃത്വത്തിൽ ആരംഭിക്കും. 19ന് വയലാറിൽനിന്ന് പുറപ്പെടുന്ന കൊടിമര ജാഥ നയിക്കുക ആനത്തലവട്ടം ആനന്ദനാണ്. 22ന് രാവിലെ പ്രതിനിധി സമ്മേളനം. തൃശൂർ ജില്ലയിലെ കാൽ ലക്ഷം പേരാണ് റെഡ് വളൻറിയർ മാർച്ചിൽ പെങ്കടുക്കുന്നത്. 22, 23, 24 തീയതികളിൽ സെമിനാർ. വാർത്തസമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ, സംസ്ഥാന കമ്മിറ്റി അംഗം മന്ത്രി എ.സി. മൊയ്തീൻ, ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.