എ.ബി.വി.പി സംസ്​ഥാന സമ്മേളനം തൃശൂരിൽ

തൃശൂർ: എ.ബി.വി.പി 33-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് തെക്കേഗോപുരനടയിൽ നടക്കുന്ന സമ്മേളനം കേന്ദ്ര പെേട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് 5,000 വിദ്യാർഥികൾ നഗരത്തിൽ റാലി നടത്തും. പൊതുസമ്മേളനം എ.ബി.വി.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ ഉദ്ഘാടനം ചെയ്യും. നാലിന് ഹോട്ടൽ വൃന്ദാവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാനത്തെ 150 നഗർ കമ്മിറ്റികളിൽ നിന്നുള്ള 300 പ്രതിനിധികൾ ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ വ്യവസ്ഥ പ്രമുഖ് സി.എസ്. അനുമോദ്, വിഭാഗ് കൺവീനർ അജിത്ത്, ജില്ല ജോ. കൺവീനർ കെ. വിഷ്ണു, ജില്ല സമിതി അംഗം അഖിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.