തൃശൂർ: നെല്ല് സംഭരണം ബുധനാഴ്ച തുടങ്ങും. അനിശ്ചിതത്വം പരിഹരിക്കാൻ ചൊവ്വാഴ്ച കലക്ടർ വിളിച്ചു േചർത്ത രണ്ടാമത് യോഗത്തിലാണ് തീരുമാനമായത്. സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാർ വ്യവസ്ഥകൾ അംഗീകരിക്കിനാവിെല്ലന്ന നിലപാടിൽ മില്ലുടമകൾ ഉറച്ചുനിന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. കൊയ്ത്തുകഴിഞ്ഞ് കർഷകർ ചാക്കിലാക്കി നൽകുന്ന നെല്ലിന് കരാർ അനുസരിച്ച് നെല്ല് നിറച്ച് തൂക്കി എടുക്കുന്നതിന് ക്വിൻറലിന് 37 രൂപയും കയറ്റുകൂലി 12 രൂപയുമാണ്. ഇതിൽ 12 രൂപ മാത്രമേ തരാൻ കഴിയൂ എന്നാണ് മില്ലുടമകളുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം കാക്കാൻ യോഗം തീരുമാനിച്ചു. കലക്ടർ പൊതുവിതരണ മന്ത്രി പി. തലോത്തമനുമായി ഇക്കാര്യം ചർച്ചചെയ്യും. മന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കും. അതിനിടെ യോഗത്തിൽ കലക്ടർ ഡോ. എ. കൗശിഗൻ മുന്നോട്ടുെവച്ച ഒത്തുതീർപ്പ് വ്യവസ്ഥയും മില്ലുടമകൾ അംഗീകരിച്ചില്ല. നെല്ല് ചാക്കിലാക്കുന്നതുമായി ബന്ധെപ്പട്ട അനിശ്ചിതത്വം തുടരുേമ്പാഴും കൊയ്തെടുത്ത നെല്ല് എടുക്കാനാവാതെ പാടത്ത് കെട്ടിക്കിടന്ന് നശിക്കുന്നതിനാലാണ് സംഭരണത്തിന് ബുധനാഴ്ച തുടക്കം കുറിക്കുന്നത്. ഈ വർഷത്തെ നെൽക്കതിർ അവാർഡ് നേടിയ അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിെൻറ നെല്ല് ദിവസങ്ങളായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കുന്നംകുളം, പുത്തൻചിറ, പൊയ്യ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും മില്ലുകാർ സൃഷ്ടിച്ച പ്രതിസന്ധിയിലാണ് കർഷകർ. ജില്ല കലക്ടര്‍ എ. കൗശിഗന്‍ അധ്യക്ഷത വഹിച്ചു. കേരള കർഷകസംഘം പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ, സെക്രട്ടറി പി.കെ. ഡേവിസ്, ഭാരവാഹികളായ എ.കെ. സുബ്രഹ്മണ്യൻ, കെ.കെ. കൊച്ചുമുഹമ്മദ്, സപ്ലൈകോ ജനറൽ മാനേജർ, ജില്ല പാഡി ഒാഫിസറും വിവിധ പാടശേഖര ഭാരവാഹികളും യോഗത്തിൽ പെങ്കടുത്തു. മില്ലുടമകളുടേത് കുതന്ത്രം തൃശൂർ: സപ്ലൈകോയും, മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി മില്ലുടമകൾ ലംഘിക്കുന്നത് ചുളുവിൽ നെല്ല് സംഭരിക്കുന്നതിെനന്ന് കർഷക കോൺഗ്രസ്. കർഷകരിൽനിന്ന് കിലോക്ക് 23.30 രൂപക്ക് സർക്കാർ സംഭരിക്കുന്ന നെല്ല് അരിയാക്കി 40 രൂപക്കാണ് വിൽപന നടത്തുന്നത്. 12 രൂപ മാത്രമേ തരാൻ കഴിയൂ എന്ന നിലപാടിന് പുറമെ നെല്ലിൽ ഈർപ്പം കൂടുതലുണ്ടെന്ന് പറഞ്ഞ് 18 കി.ഗ്രാം വരെ കുറവ് വരുത്തിയേ എടുക്കൂ എന്നും മില്ലുടമകൾ പറയുന്നു. കഴിഞ്ഞ 25ന് കലക്ടർ മില്ലുടമകളുടെയും കർഷകരുടെയും യോഗം ചേർന്നെങ്കിലും മില്ലുടമകളുടെ കടുത്ത നിലപാടിനെ തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും യോഗം ചേർന്നത്. സർക്കാർ വാഗ്ദാനം ചെയ്ത വില കുറച്ചുവാങ്ങുന്നതിനാണ് മില്ലുടമകളുടെ തന്ത്രം. കൊയ്തെടുത്ത നെല്ല് സംഭരിക്കാനാവാതെ നശിക്കുേമ്പാൾ സ്വകാര്യമില്ലുടമകൾക്ക് കുറഞ്ഞ വിലയിൽ നല്ല് സംഭരിക്കുന്നതിനുള്ള കുതന്ത്രമാണിതെന്ന് കർഷകർ ആരോപിച്ചു. 23.30 രൂപക്ക് പകരം കിലോക്ക് 18 മുതൽ 19 രൂപക്ക് വാങ്ങുകയാണ് ലക്ഷ്യം. വിദഗ്ധ സംഘത്തിെൻറ പരിശോധന ഇന്ന് തൃശൂർ: ഈ വർഷത്തെ നെൽക്കതിർ അവാർഡ് നേടിയ അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിലെ നെല്ല് വിദഗ്ധ സംഘം പരിശോധിക്കും. കൂട്ടുകൃഷി സംഘത്തിെൻറ നെല്ലിൽ ഇൗർപ്പം കൂടുതലാെണന്നും കിലോക്ക് 18 രൂപ വെര നൽകൂവെന്നാണ് മില്ലുടമകൾ പറയുന്നത്. എന്നാൽ 17 ശതമാനം വരെ ഇൗർപ്പം നെല്ലിൽ ആവാമെന്നാണ് കർഷകരുെട വാദം. ഇതോടെയാണ് കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദഗ്ധ സമിതിയെ നെല്ല് പരിശോധനക്ക് അയക്കുവാൻ യോഗം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.