ജ്വല്ലറിയിലെ മോഷണം

ചാലക്കുടി: നോർത്ത് ട്രങ്ക് റോഡ് ജങ്ഷനിലെ ഇ.ടി. ദേവസി ആൻഡ് സൺസ് ഇടശ്ശേരി ഗോൾഡ് സൂപ്പർമാർക്കറ്റിൽനിന്ന് 15 കിലോ സ്വർണവും ആറ് ലക്ഷം രൂപയും കവർന്ന കേസി​െൻറ അന്വേഷണം ജ്വല്ലറിക്ക് സമീപം നടക്കുന്ന കെട്ടിട നിർമാണ ജോലിക്കാരിലേക്ക് നീളുന്നു. മോഷണം ലക്ഷ്യംവെച്ച് ഇവർക്കിടയിലേക്ക് നുഴഞ്ഞു കയറിയവരിലേക്കാണ് അന്വേഷണം നീളുന്നത്. മോഷണ സ്ഥലത്തുനിന്ന് കണ്ടെടുത്ത കെട്ടിടനിർമാണത്തിനുപയോഗിക്കുന്ന കമ്പി ഉപയോഗിച്ചുണ്ടാക്കിയ കോണിയും പിക്ക് ആക്‌സും സൂചിപ്പിക്കുന്നത് മോഷ്ടാക്കൾക്ക് നിർമാണ തൊഴിലാളികളുമായി ബന്ധം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ്. തൊഴിലാളികളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ആരെങ്കിലും ജോലിക്ക് വരാതായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. തൊഴിലാളികളെന്ന വ്യാജേനെ കെട്ടിട നിർമാണത്തിൽ പങ്കാളിയാകുന്നതാണ് ഇത്തരം മോഷ്ടാക്കളുടെ രീതി. മോഷണം നടത്തുന്ന സ്ഥലത്തെ കുറിച്ച് വിവരം ശേഖരിച്ച ശേഷം ഇവര്‍ സ്ഥലം വിടുകയാണ് പതിവ്. അതേസമയം, മോഷണത്തിനുപയോഗിച്ച പിക്ക് ആക്‌സ് ചാലക്കുടിയിലെ ഷോപ്പില്‍നിന്ന് വാങ്ങിയ ആളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. അതിനിടെ, മോഷണം നടന്ന ജ്വല്ലറിയിൽ നിരീക്ഷണ കാമറ ഇല്ലാത്തതിനാൽ നഗരത്തിലെ കാമറകൾ പരിശോധിക്കാനിരിക്കുകയാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.