പാചക തൊഴിലാളികളെ സംരക്ഷിക്കണം -സാമൂഹിക പ്രവർത്തകർ തൃശൂർ: ദീർഘകാലം വിദ്യാഭ്യാസ വകുപ്പിെൻറ തൊഴിലെടുക്കുന്ന സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് എഴുത്തുകാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രായാധിക്യം കൊണ്ട് മാർച്ച് മാസത്തിൽ സർക്കാർ ഒഴിവാക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണം. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിപക്ഷവും ദളിത് സമുദായത്തിൽനിന്നുള്ളവരും വിധവകളും അവിവാഹിതരുമാണ്. ഇവരുടെ ജീവിതം സുരക്ഷിതമാക്കേണ്ടത് ഭരണകർത്താക്കളുടെ ചുമതലയാണ്. ദീർഘകാലം നമ്മുടെ വിദ്യാർഥികൾക്ക് അന്നം പാകം ചെയ്ത് വിളമ്പികൊടുത്തവർ തെരുവിൽ അന്നത്തിന് വേണ്ടി അലയാതിരിക്കാനാണ് വിഷയത്തിൽ ഇടപെടുന്നതെന്നും എഴുത്തുകാരായ പ്രഫ. സാറ ജോസഫ്, കെ. അജിത, ഡോ. പി. ഗീത, പാർവതി പവനൻ, റോസി തമ്പി, കെ. അരവിന്ദാക്ഷൻ, ഐ.ഷൺമുഖദാസ്, പി.എൻ.ഗോപീകൃഷ്ണൻ, പ്രിയനന്ദൻ, കെ.വി. ഗണേഷ് തുടങ്ങിയവർ ഒപ്പുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.