തൃശൂർ: കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ ഏർപ്പെടുത്തിയ കൊസൈൻ അവാർഡിന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ അർഹനായി. ഇന്ത്യൻ എൻജിനീയറിങ് സർവിസിലെ സ്തുത്യർഹ സേവനത്തിനാണ് അവാർഡ്. 10,000 രൂപയും വെങ്കല ശിൽപവും അടങ്ങുന്നതാണ് അവാർഡ്. കൊസൈൻ യൂത്ത് ഐക്കൺ അവാർഡ് ദേവികുളം മുൻ സബ് കലക്ടറും സംസ്ഥാന എംപ്ലോയ്മെൻറ് ഡെവലപ്മെൻറ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന് സമ്മാനിക്കും. 5,000 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 31ന് വൈകിട്ട് അഞ്ചിന് സ്കൂൾ ഗ്രൗണ്ടിൽ മാർ അപ്രേം മെത്രാപൊലീത്ത അവാർഡുകൾ സമ്മാനിക്കും. ഡോ. യോഹന്നാൻ യോസേഫ് എപ്പിസ്കോപ്പ, മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ തുടങ്ങിയവർ പെങ്കടുക്കും. ചടങ്ങിൽ മാർ അപ്രേം മെത്രാപ്പൊലീത്തയെ ആദരിക്കും. തുടർന്ന് സ്കൂൾ വാർഷികാഘോഷം നടക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. അബി പോൾ, പ്രധാനാധ്യാപിക െഎ. റെമി ചുങ്കത്ത്, പി.ടി.എ പ്രസിഡൻറ് ഡേവിസ് കൊള്ളന്നൂർ, വിദ്യാർഥി യൂനിയൻ ചെയർമാൻ കെ.ആർ. റോഷിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.