തൃശൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഫെബ്രുവരി രണ്ട് മുതൽ നാല് വരെ തൃപ്രയാർ ടി.എസ്.ജി.എ ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നിന് രാവിലെ 10ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടായിരത്തോളം പ്രതിനിധികൾ പെങ്കടുക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സൻ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനുവും കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് സി.എസ്. അബ്ദുൽഹഖും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് 11ന് വിദ്യാഭ്യാസ സമ്മേളനം വി.ടി. ബൽറാം എം.എൽ.എയും 1.30ന് യാത്രയയപ്പ് സമ്മേളനം ബെന്നി ബഹനാനും ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രകടനം. തുടർന്ന് നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്കൂൾ അങ്കണത്തിൽ പൊതുസമ്മേളനം ചേരും. നാലിന് ഉച്ചക്ക് 1.30ന് തൃപ്രയാർ ഹോട്ടൽ ഡ്രീംലാൻഡിൽ പ്രതിനിധി സമ്മേളനവും രണ്ടിന് സമാപന സമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി എ.എം. ജെയ്സൺ, സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ജി. ജെയ്കോ, ജോസ് താടിക്കാരൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.