തൃശൂർ: വിദ്യാർഥിയെ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിച്ചതായി പരാതി. മർദനമേറ്റ് അവശനിലയിലായ അരിമ്പൂർ ആറാംകല്ല് തേവറക്കാട്ടിൽ പരേതനായ പ്രദീപിെൻറ മകൻ അശ്വിനെ (17) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും വയറിനുമാണ് മർദനമേറ്റത്. കടുത്ത വയറുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പാങ്ങിൽ പ്രൈവറ്റായി ഓപൺ പ്ലസ് ടു കോഴ്സിന് പഠിക്കുന്ന അശ്വിൻ സ്ഥാപനത്തിലേക്ക് പോവുകയായിരുന്നു. കൺെസഷൻ നിരക്ക് നൽകിയത് ചോദ്യം ചെയ്ത് മണലൂർ- പാവറട്ടി റൂട്ടിൽ ഓടുന്ന 'കിരൺ' എന്ന ബസിലെ ഡ്രൈവർ റെജിയും കണ്ടക്ടറുമാണ് മർദിച്ചതെന്ന് അശ്വിൻ പറയുന്നു. വിദ്യാർഥിയും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് കാഞ്ഞാണി ഭാഗത്ത് ബസ് നിർത്തി ഡ്രൈവർ കൂടി ചേർന്ന് മർദിക്കുകയായിരുന്നത്രേ. അന്തിക്കാട് പൊലീസിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.