സ്വകാര്യ ബസിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന് മന്ത്രി തുണയായി

വടക്കാഞ്ചേരി: . തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിലെ പരുത്തിപ്രയിൽ വഴിയാത്രക്കാരനായ തറയിൽ വീട്ടിൽ ഗോപാലകൃഷ്ണനെ(65) സ്വകാര്യ ബസിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന വയോധികൻ അതുവഴി എത്തിയ വ്യവസായ മന്ത്രി എ.സി. മൊയ്തീ​െൻറ ശ്രദ്ധ‍യിൽപെട്ടു. കാർ നിർത്തി ഉടൻ വയോധികനെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ഉദ്യോഗസ്ഥർ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചു. വാഹനം തിരിച്ചെത്തുംവരെ അരമണിക്കൂറോളം ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ മന്ത്രിയും ഉണ്ടായിരുന്നു. സ​െൻറ് ജോർജ് ബസാണ് വഴിയാത്രക്കാരനെ ഇടിച്ചത്. ഇയാളെ വിദഗ്ധ ചികിത്സക്കായി ജില്ല ആശുപത്രിയിൽനിന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.