ഒൗഷധ പ്രയോഗത്തെക്കാൾ മുഖ്യം പ്രതിരോധം ^മന്ത്രി രവീന്ദ്രനാഥ്​

ഒൗഷധ പ്രയോഗത്തെക്കാൾ മുഖ്യം പ്രതിരോധം -മന്ത്രി രവീന്ദ്രനാഥ് തൃശൂർ: അസുഖങ്ങളെ മരുന്നിലൂെട പ്രതിരോധിക്കുന്നതിനെക്കാൾ പ്രധാനം ജീവിത രീതിയിലൂടെ പ്രതിരോധിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അലോപ്പതി ചികിത്സ രംഗത്ത് മാസ്മരികമായ ഗവേഷണങ്ങൾ പുരോഗമിക്കുേമ്പാഴും ആധുനിക ശാസ്ത്ര-സാേങ്കതിക വിദ്യയുടെ വളർച്ചക്കൊപ്പം ചികിത്സ ലഭിക്കാത്തവരുടെ എണ്ണവും വർധിക്കുന്നുവെന്ന സമസ്യയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൺ മെഡിക്കൽ ആൻഡ് റിസർച് സ​െൻററി​െൻറ രജത ജൂബിലി ആഘോഷ ചടങ്ങിൽ പുതിയ ചികിത്സ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ ആദ്യം ജനിച്ച കുഞ്ഞിനുള്ള സ്വർണ പതക്കം മന്ത്രി സമ്മാനിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ആശുപത്രി പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷ​െൻറയും അത്യാധുനിക രോഗനിർണയ ഉപകരണങ്ങളുടെയും ഉദ്ഘാടനം മേയർ നിർവഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ മുഖ്യപ്രഭാഷണം നടത്തി. കാത്തലിക് സിറിയൻ ബാങ്ക് ചെയർമാൻ ടി.എസ്. അനന്തരാമനെ ആദരിച്ചു. ആശുപത്രി ചെയർമാൻ ഡോ. പി.എം. വർക്കി, എം.ഡി പ്രതാപ് വർക്കി, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പ്രഫ. എം. മാധവൻ കുട്ടി, സി.എ. ഷംസുദ്ദീൻ, ഡോ. രാജൻ വാര്യർ, കൗൺസിലർ വിൻഷി അരുൺകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.