റിലയന്‍സ് കേബിളിടല്‍ തടഞ്ഞ ശ്രീനിവാസനും മുകുന്ദനും പിഴശിക്ഷ

തൃശൂര്‍: എം.ജി റോഡിൽ റിലയന്‍സ് കേബിള്‍ ഇടുന്ന പ്രവൃത്തികൾ തടഞ്ഞതിന് കോർപറേഷന്‍ പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാനും സി.പി.എം നേതാവുമായ എം.പി. ശ്രീനിവാസനും പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദനും പിഴ ശിക്ഷ. 3,200 രൂപ പിഴയൊടുക്കി ഇരുവരും കേസിൽനിന്ന് ഒഴിവായി. പ്രതിപക്ഷത്തുനിന്ന് ഡി.സി.സി സെക്രട്ടറിമാരായ ജോണ്‍ ഡാനിയേൽ, എ. പ്രസാദ്, ലാലി ജെയിംസ്, ബി.ജെ.പിയിലെ സി. രാവുണ്ണി, വിന്‍ഷി എന്നീ കൗണ്‍സിലര്‍മാര്‍കൂടി കേസില്‍ പ്രതികളാണെങ്കിലും അവര്‍ ഹാജരാകാത്തതിനാൽ കേസ് നടപടികള്‍ തുടരും. വെസ്റ്റ് പൊലീസ് ചാർജ് ചെയ്ത കേസ് ചീഫ് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് പരിഗണിക്കുന്നത്. 2017 മാർച്ച് 15ന് രാവിലെയായിരുന്നു സംഭവം. എം.ജി.റോഡ് വെട്ടിപ്പൊളിച്ച് കേബിളിടുന്നത്, അന്നത്തെ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയുടെ മൗനാനുവാദത്തോെടയാണ് എന്നായിരുന്നു പ്രതിപക്ഷാരോപണം. റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ റിലയന്‍സ് ജിയോക്കെതിരെ മുദ്രാവാക്യം വിളിച്ച് റോഡില്‍ കുത്തിയിരുന്ന് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.