പോളണ്ട്​ ദൃശ്യവിരുന്നേകി; ഇറ്റ്​ഫോക്കിന്​ തിരശ്ശീല

തൃശൂർ: ഒടുവിൽ പോളണ്ട് സംവിധായകൻ പവേൽ സ്കോത്തക് നാടക പ്രേമികളെ തൃപ്തിപ്പെടുത്തി. 'സൈലൻസ്' എന്ന നാടകത്തിലൂടെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നേകി അദ്ദേഹം കാണികളുടെ കൈയടി നേടി. ത​െൻറ പതിവു രീതിയായ പൊയ്ക്കാൽ ആവിഷ്കാരവും തീക്കളിയും പാവക്കൂത്തും മെയ്യഭ്യാസവുമായാണ് നാടകം വികസിച്ചത്. മധ്യേഷ്യയിലെ അഭയാർഥി പ്രശ്നങ്ങൾക്ക് വ്യത്യസ്തമായ ദൃശ്യഭാഷ നൽകുകയായിരുന്നു പവേൽ. കുട്ടികളായിരുന്നു തിയറ്റർ പൊഡ്രോസി അരങ്ങിലെത്തിച്ച നാടകത്തിലെ മുഖ്യ നായകർ. അതേസമയം, കൊൽക്കത്തയിലെ സ്പെക്ടക്റ്റേഴ്സി​െൻറ ബാനറിൽ സുമൻ മുഖർജി അരിങ്ങിലെത്തിച്ച 'മാൻ ഒാഫ് ഹാർട്ട്' സംഗീത സാന്ദ്രമായിരുന്നു. 19ാം നൂറ്റാണ്ടിൽ ബംഗാളി സൂഫിവര്യനും ഗായകനുമായ ലാലൻ ഫക്കീറി​െൻറ ജീവിതമാണ് 110 മിനിറ്റ് നീണ്ട നാടകം വരച്ചുകാട്ടിയത്. സമാപന ദിവസം 'ദ പവർ ഒാഫ് ലല്ലബി'(താരാട്ടി​െൻറ ശക്തി)യുടെ രണ്ട് പുനരവതരണമുണ്ടായിരുന്നു. സ്കൂൾ കുട്ടികൾക്കായിട്ടായിരുന്നു രാവിലെ നടന്ന അവതരണം. പാവകളെ ഉപയോഗിച്ചുള്ള അവതരണം കുട്ടികൾ ഏറെ ആസ്വദിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ സമാപന പ്രസംഗം നടത്തി. അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർമാരായ രാജീവ് കൃഷ്ണ, ഡോ. എസ്. സുനിൽ, ടെക്നിക്കൽ ഡയറക്ടർ പ്രഭാത് ഭാസ്കർ, ആർട്ട് ഡയറക്ടർ ആർട്ടിസ്റ്റ് സുജാതൻ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. വിദേശ നാടക സംവിധായകൻ ഡേവിഡ് ബർഗ, ഡോ. പ്രഭാകരൻ പഴശ്ശി എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ സ്വാഗതവും കോ-ഓഡിനേറ്റർ ജലീൽ ടി. കുന്നത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.