തൃശൂർ: ഇന്ധന വിലവർധന തടയുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി തൃശൂർ ഹെഡ്പോസ്റ്റോഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ടി.എ. പ്ലാസിഡ്, ജെയിംസ് മുട്ടിക്കൽ, എൻ.ജെ. സെബാസ്റ്റ്യൻ, ഗോപി തറ്റാട്ട്, പി.പി. ഹെൻട്രി, എം.കെ. സേതുമാധവൻ, മാർട്ടിൻ ചാലിശേരി, കെ.എം. പത്രോസ്,വിൽസൺ മുണ്ടൻമാണി, ശ്രേയസ് ചെറണയത്ത്, ജോഷി കുര്യാക്കോസ്, ഇ.സി. ജോസഫ്, ബിവിൻ പോൾ, പി.ജി. അഭിലാഷ്, പി.ജി. പ്രതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.