എരുമപ്പെട്ടി: കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. ഭാരതപ്പുഴയിൽനിന്ന് ദേശമംഗലത്തെ പ്രധാന ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ് വഴിയാണ് വരവൂർ, എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ ജലവിതരണത്തിനുപയോഗിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയാണ് വിവിധ ഭാഗങ്ങളിൽ കുടിവെള്ളം പാഴാകുന്നത്. വടക്കാഞ്ചേരി--കുന്നംകുളം റോഡിലെ കുണ്ടന്നൂർ മുതൽ എരുമപ്പെട്ടി വരെയുള്ള ഭാഗങ്ങളിൽ മാത്രം പതിനഞ്ചോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ നിറഞ്ഞൊഴുകുന്നത്. എന്നിട്ടും നടപടി സ്വീകരിക്കാത്ത വാട്ടർ അതോറിറ്റിയുടെ സമീപനത്തിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. കുണ്ടന്നൂർ ചുങ്കം സെൻറർ, കുണ്ടന്നൂർ പാടം, മുട്ടിക്കൽ, നാലാംകല്ല്, മങ്ങാട്, നെല്ലുവായ് ധന്വന്തരി ക്ഷേത്രപരിസരം, നെല്ലുവായ് യൂനിയൻ ഓഫിസ്, നെല്ലുവായ് കോളനി റോഡ്, നെല്ലുവായ് സെൻറർ, എരുമപ്പെട്ടി ഖാദി റോഡ് പരിസരം എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിനംപ്രതി പാഴായിക്കൊണ്ടിരിക്കുന്നത്. തിരുന്നാളിന് കൊടിയേറ്റി എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിെൻറയും വി.സെബാസ്ത്യനോസിെൻറയും വി.അന്തോണീസിെൻറയും സംയുക്ത തിരുന്നാളിന് കൊടിയേറി. തിരുവില്വാമല സെൻറ് പോൾ ഗുരുകുലം സ്പിരിച്വൽ പള്ളി വികാരി റവ. ഫാദർ ഡോ. സാജൻ പിണ്ടിയാൻ കൊടിയേറ്റ് കർമം നിർവഹിച്ചു. എരുമപ്പെട്ടി പള്ളി വികാരി ഫാ. പോൾ താണിക്കൽ, ഫാ. ജോർജ് തേറാട്ടിൽ എന്നിവർ സംസാരിച്ചു. ഫെബ്രുവരി രണ്ട് മുതലാണ് തിരുന്നാളാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.