ചാലക്കുടി ജ്വല്ലറി കവർച്ച: ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

തൃശൂർ: ചാലക്കുടിയിലെ ജ്വല്ലറി കവർച്ച ഡിവൈ.എസ്.പി ഷാഹുൽഹമീദി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ചുമർ തുരന്നുള്ള മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ചുമർ തുരന്നുള്ള മുൻ കേസുകളെയും, സംഘങ്ങളെയും കുറിച്ച് പൊലീസ് വിലയിരുത്തി. ഇതരസംസ്ഥാന സംഘങ്ങളാണ് സമാന ചുമർ തുരന്ന കേസുകളിലെ പ്രധാനികൾ. ഇതനുസരിച്ച് തമിഴ്നാട് സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. തളിക്കുളത്തെ ജ്വല്ലറി കവർച്ച തമിഴ്നാട് സംഘം ഉൾപ്പെട്ടതായിരുന്നു. മാസം മുമ്പ് ഒല്ലൂരിൽ ആത്മിക ജ്വല്ലറിയുടെ ചുമർ തുരന്നത് ജാർഖണ്ഡ് സംഘമായിരുന്നു. 2007ൽ നടന്ന ചേലേമ്പ്ര ബാങ്ക് കവർച്ച ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷം നടപ്പിലാക്കിയതായിരുന്നു. ഇതിന് സമാനമായ ആസൂത്രണം ചാലക്കുടിയിലെ കവർച്ചയിലും ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജ്വല്ലറിയും, ധനകാര്യ സ്ഥാപനങ്ങളുമടക്കമുള്ളവക്ക് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നിട്ടും ജ്വല്ലറിയിൽ സ്ഥാപിക്കാതിരുന്നത് പൊലീസിനെ വലക്കുന്നുണ്ട്. സി.സി.ടി.വി സ്ഥാപിച്ചിരുന്നെങ്കിൽ അവ നശിപ്പിച്ചാലും സംഘത്തിലേക്കെത്താനുള്ള അടയാളങ്ങൾ ലഭിക്കുമായിരുന്നു. പ്രാദേശികതലത്തിൽ മോഷണത്തിന് സൗകര്യങ്ങൾ ലഭിച്ചിരുന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.