അഴീക്കോട്: സീതി സാഹിബ് ഹൈസ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് സ്മാരക ട്രസ്റ്റ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ പി.എ. സീതി, എം. സുഷമ എന്നിവർക്ക് യാത്രയയപ്പ് നൽകി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി, പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, കെ.എം. അൽത്താഫ്, എ.എ. മുഹമ്മദ് ഇഖ്ബാൽ, പ്രധാനാധ്യാപിക പി.വി. ലിസി, ഇ.വി. വേണു, സീന അഷറഫ്, പ്രസീന റാഫി, പി.എം. മൊയ്തീൻ, എം.എസ്. മുരളീധരൻ, ഷഹന എ. സലാം, ഫസീലത്ത്, വി.ബി. ഷമീറ, വി.എ. റംലത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.