തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണത്തിനായി കുമ്മായം വിതരണം ചെയ്തതിൽ അഴിമതിയാരോപിച്ച് എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നാട്ടിക മേഖല സെക്രട്ടറി എൻ.എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. ബിജു അധ്യക്ഷത വഹിച്ചു. പൊതു വിപണിയിൽ ഒമ്പതു രൂപ വിലയുള്ള കുമ്മായം 13 രൂപയുടെ ബില്ലു കാണിച്ച് പഞ്ചായത്ത് പ്രസിഡൻറ് ഒപ്പിടാതെ വൈസ് പ്രസിഡൻറിെൻറ നേതൃത്വത്തിൽ പാസാക്കുകയും ചെയ്തു. 2500 കിലോ കുമ്മായമാണ് ഇങ്ങനെ വിതരണം ചെയ്തത്. അഴിമതിക്ക് നേതൃത്വം നൽകിയ വൈസ് പ്രസിഡൻറ് രാജിവെക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജിനീഷ് ഐരാട്ട്, ടി.വി. ദീപു, സുജിന്ദ് പുല്ലാട്ട്, പി.ആർ. രാലിൽ, സി.ജി. ത്രിവിനാഥ്, അക്ഷയ് ശങ്കർ, വിന്യാസ്, യു.കെ. ഉണ്ണികൃഷ്ണൻ, ജെയിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.