തൃശൂർ: ഡോക്ടറുടെ കുറിപ്പടികള്‍ ഇല്ലാതെയും ബില്ലുകള്‍ നല്‍കാതെയും കൊഡീന്‍, നൈട്രസെപാം എന്നിവ അടങ്ങിയിട്ടുള്ള മയക്കുമരുന്ന് പോലെയുളള മരുന്നുകള്‍ വിൽപന നടത്തിയ മരുന്ന് ഷോപ്പിെൻറ ലൈസൻസ് റദ്ദാക്കി. ആരോഗ്യത്തിന് ഹാനികരമാകുന്ന മരുന്നുകൾ വില്‍പന നടത്തിയതിന് അന്നമനട ന്യൂ സിറ്റി മെഡിക്കല്സിെൻറ ലൈസന്‍സാണ് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ റൂള്‍ 66 പ്രകാരം തൃശൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ റദ്ദാക്കിയത്. സ്വയം തൊഴില്‍ ശില്‍പശാല രണ്ടിന് ചാലക്കുടി: ടൗണ്‍ എംപ്ലോയ്മെൻറ് എക്‌സ്ചേഞ്ച് സ്വയം തൊഴില്‍ സംരംഭകര്‍ക്കായി കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വിസ് സെേൻറഴ്‌സ്, ശരണ്യ, കൈവല്യ എന്നീ പദ്ധതികളുടെ സൗജന്യ ശില്‍പശാല ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ ചാലക്കുടി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ചാലക്കുടി ടൗണ്‍ എംപ്ലോയ്മെൻറ് എക്‌സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0480-2706187, 9447756637. യോഗം മൂന്നിന് ചാലക്കുടി: മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.