കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രി വളപ്പിൽ നടത്തിയ ജൈവ പച്ചക്കറി വിളവെടുപ്പ് നഗരസഭ ആക്ടിങ് ചെയർപേഴ്സൻ ഷീല രാജ്കമൽ ഉദ്ഘാടനം ചെയ്തു. സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തിയാണ് ആശുപത്രി വളപ്പിൽ പച്ചക്കറി കൃഷി ചെയ്തത്. അഷ്ടപ്പതി കണ്ണൻ, സെക്യൂരിറ്റി ദിവാകരൻ, സുബ്രഹ്മണ്യൻ, ദേശി എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മാസം മുമ്പാണ് കൃഷി തുടങ്ങിയത്. ഹെഡ്നഴ്സുമാർ മേൽനോട്ടം വഹിച്ചു. സുപ്രണ്ട് ഡോ. ടി.വി. റോഷ് അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, കൗൺസിലർമാരായ കൈസാബ്, സി.കെ. രാമനാഥൻ, ലത ഉണ്ണികൃഷ്ണൻ, ബിന്ദു പ്രദീപ്, എച്ച്.എം.സി അംഗങ്ങളായ യൂസഫ് പടിയത്ത്, ഒ.സി. ജോസഫ്, മുഷ്താഖ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.