മൃതദേഹം മെഡി.കോളജിന് വിട്ടുകൊടുത്തതിനെതിരെ പരാതി

കൊടുങ്ങല്ലൂര്‍: എഴുത്തുകാരനും റിട്ട. പ്രധാന അധ്യാപകനുമായ ഇ.സി. സൈമണി​െൻറ (മുഹമ്മദ്--86) മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്ത നടപടിക്കെതിരെ ആര്‍ഡിഒക്ക് പരാതി. അദ്ദേഹത്തി​െൻറ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തത് മൗലികാവകാശത്തി​െൻറ ലംഘനമാണെന്നും മൃതദേഹം തിരിച്ചെടുത്ത് ഇസ്ലാമിക ആചാര പ്രകാരം സംസ്‌കരിക്കാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് മുലക്കപ്പറമ്പില്‍ ഷെമീര്‍, എടവിലങ്ങ് പടിയത്ത് കലംങ്കഴത്ത് വീട്ടില്‍ പി.എം. അന്‍സില്‍, കൊടുങ്ങല്ലൂര്‍ കൂളിമുട്ടം പുനിലത്ത് വീട്ടില്‍ പി.എം. സലീം എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.