മജ്്ലിസുന്നൂർ വാർഷിക പ്രഭാഷണവും ദുആ സമ്മേളനവും

മാള: കാട്ടിക്കരകുന്ന് മസ്ജിദുന്നൂർ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സമസ്ത മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്്ലിയാർ നേതൃത്വം നൽകി. മജ്്ലിസുന്നൂർ വാർഷിക പ്രഭാഷണം മാരേക്കാട് മഹല്ല് ഖതീബ് ജസീർ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. എറണാകുളം ടൗൺ ജുമുഅ മസ്ജിദ് ഇമാം മുനീർ ഹുദവി മുഖ്യപ്രഭാഷണം നടത്തി. കാട്ടിക്കരകുന്ന് ഇമാം ഉമർ ഫൈസി പെഴക്കാപ്പിള്ളി 'നാം എന്ത്നേടി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ. അബ്്ദുൽ കരീം, മാരേക്കാട് മഹല്ല് സെക്രട്ടറി എം.എസ്. നസീർ, മഹല്ല് പ്രസിഡൻറ് കെ.എ. ഇബ്രാഹീം, റേഞ്ച് സെക്രട്ടറി മുഹമ്മദ്കോയ ബാഖവി, പരിയാരം ഇമാം നജീബ് അൻസാരി, അബ്്ദുൽകരിം മുസ് ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.