ചെന്ത്രാപ്പിന്നി: പാലപ്പെട്ടി പടിഞ്ഞാറേ വളവിൽ നിയന്ത്രണം വിട്ട കെണ്ടയ്നർ ഇടിച്ച് തകർത്തത് വാലിപ്പറമ്പിൽ പ്രകാശെൻറ ഏക സമ്പാദ്യം. ഇദ്ദേഹം ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കെട്ടിടമാണ് തകർന്നത്. രണ്ട് കടമുറികളുള്ള കെട്ടിടത്തോടൊപ്പം മതിലിെൻറ വലിയൊരു ഭാഗവും തകർന്നു. നേരത്തെ ആറ് തവണ വാഹനങ്ങൾ ഇടിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന് ചെറിയ കേടുപാടേ ഉണ്ടായുള്ളൂ. 18 വർഷം പഴക്കവും 300 ചതുരശ്ര അടിയുമുള്ളതാണ് കെട്ടിടം. ഷട്ടറും മറ്റും തകരുമ്പോൾ വാഹന ഉടമകൾ നൽകുന്ന നഷ്ടപരിഹാരം കൊണ്ട് പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച അർധരാത്രി ഇടിച്ച വാഹനത്തിെൻറ ഉടമ പറഞ്ഞ വാക്കു കേട്ട് പ്രകാശൻ സ്തംഭിച്ചിരിക്കുകയാണ്. പൂർണമായി തകർന്ന കെട്ടിടത്തിന് പകരം ലോറി എടുത്തുകൊള്ളണമെന്നും നഷ്ടപരിഹാരം നൽകാൻ പണമില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. തകർന്ന കെട്ടിടാവശിഷ്ടങ്ങളും വാഹനവും മാറ്റാൻ തൊഴിലാളികൾക്ക് ഭാരിച്ച തുക കൂലിയായി നൽകേണ്ടി വരും. മതിലും കെട്ടിടവും പുനർ നിർമിക്കാൻ ലക്ഷങ്ങളാണ് വേണ്ടി വരിക. കെട്ടിടത്തിെൻറ ഷട്ടറും അകത്തെ ലോക്കറും ഫർണിച്ചറുകളും ലക്ഷത്തിനടുത്ത് വിലയുള്ളതാണ്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. അരക്കിലോ മീറ്റർ തെക്ക് ചെന്ത്രാപ്പിന്നി സെൻററിൽ ആക്ട്സ് പ്രവർത്തകർ രാത്രി യാത്രക്കാർക്ക് ചുക്കുകാപ്പിയും ചായയും നൽകുന്നുണ്ട്. അവർ കൈ കാണിച്ചിട്ടും നിർത്താതെ, മറ്റ് വാഹനങ്ങളെ മറികടന്നാണ് ഈ ലോറി പാഞ്ഞുപോയത്. ഈ അലംഭാവം അപകടത്തിലേക്ക് വഴി തുറക്കുകയായിരുന്നു. നീതിക്കായി ഏത് വാതിലിൽ മുട്ടണമെന്നറിയാതെ വിഷമിക്കുകയാണ് പ്രകാശൻ. എടത്തിരുത്തിയിൽ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ കുത്തിയിരിപ്പ് ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്തിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പുതുതായി അംഗീകാരം ലഭിച്ച വീട് അറ്റകുറ്റപ്പണികളിൽനിന്ന് യു.ഡി.എഫ് അംഗങ്ങളുടെ അഞ്ച് വാര്‍ഡുകളെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു സമരം. യു.ഡി.എഫ് അംഗങ്ങളായ എ.കെ. ജമാല്‍, ഉമറുല്‍ ഫാറൂഖ്, പി.എ. അബ്ദുല്‍ജലീല്‍, ഷെറീന ഹംസ, അമ്പിളി പ്രിന്‍സ് എന്നിവരാണ് സമരം നടത്തിയത്. അതേസമയം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും വീട് റിപ്പയറിങ് അനുവദിച്ചിട്ടുണ്ടെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.