വീട് നിർമാണത്തിെൻറ മറവിൽ കുന്നിടിക്കുന്നെന്ന് പരാതി

ആമ്പല്ലൂര്‍-: ചെങ്ങാലൂരില്‍ വീട് നിര്‍മിക്കാനുള്ള അനുമതിയുടെ മറവില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി. ചെങ്ങാലൂര്‍ മാട്ടുമലയോട് ചേര്‍ന്ന സ്ഥലത്താണ് മണ്ണെടുത്ത് ഓട്ടുകമ്പനികളിലേക്ക് കടത്തുന്നത്. കെട്ടിട നിര്‍മാണത്തി​െൻറ ഭാഗമായി ലഭിച്ച കൂട്ടിയിട്ട മണ്ണ് കൊണ്ടുപോകാന്‍ മാത്രമാണ് ജിയോളജി വകുപ്പി​െൻറ അനുമതിയുള്ളത്. എന്നാല്‍ ഇവിടെ മണ്ണ് കൂട്ടിയിട്ടിരുന്നതായോ വീട് നിര്‍മാണം നടക്കുന്നതായോ കാണാന്‍ കഴിയില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി ആരോപിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ അനധികൃത മണ്‍ഖനനം നിര്‍ത്തിവെക്കമെന്നാവശ്യപ്പെട്ട് സബ് കലക്ടര്‍, ആര്‍.ഡി.ഒ, ജിയോളജിസ്റ്റ് എന്നിവര്‍ക്ക് പരിഷത്ത് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.