ചാലക്കുടി: കനാലുകളിലെ അറ്റകുറ്റപ്പണി അതത് പഞ്ചായത്തുകളും ജലസേചന വകുപ്പും ചേര്‍ന്ന് ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും. തൂമ്പൂര്‍മുഴി ഇടതുകര-, വലതുകര കനാലുകളുടെയും ഉപകനാലുകളുടെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ ബി.ഡി. ദേവസി എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. തകര്‍ന്ന സ്പൗട്ടുകള്‍, കനാല്‍ ബണ്ടുകള്‍ അടക്കമുള്ള അടിയന്തര അറ്റകുറ്റപ്പണികളാണ് നടത്തുക. ജില്ല പദ്ധതി കോഒാഡിനേറ്റര്‍ എന്‍. വിനോദിനി പദ്ധതി വിശദീകരിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഉഷ ശശിധരന്‍, പി.പി. ബാബു, കുമാരി ബാലന്‍, ജെനീഷ് പി. ജോസ്, ഇറിഗേഷന്‍ എക്‌സി. എൻജിനീയര്‍മാരായ കെ.കെ. റപ്പായി, ബൈജു, ബി.ഡി.ഒ എന്‍.പി. ചന്ദ്രന്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.