കുടുംബശ്രീയിൽ നിയമനം

തൃശൂർ: കുടുംബശ്രീയുടെ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റത്തൂർ, വരന്തരപ്പിള്ളി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ ആനിമേറ്ററായി പ്രവർത്തിക്കാൻ പ്രസ്തുത പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന 18നും 35നും മധ്യേയുള്ള പട്ടികവർഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം നന്നായി എഴുതാനും വായിക്കാനും അറിയുന്നവരും ആയിരിക്കണം. താൽപര്യമുള്ളവർ കുടുംബശ്രീ സി.ഡി.എസ് മുഖേന ജനുവരി 17നകം കുടുംബശ്രീ ജില്ല മിഷനിൽ അപേക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.