ചാവക്കാട്​ ബ്ലോക്കിൽ നാലുകോടിയുടെ വികസന പദ്ധതി

ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തിൽ വർക്കിങ് ഗ്രൂപ് നിർദേശിച്ച നാല് കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം. വിവിധ വർക്കിങ് ഗ്രൂപ്പുകളിൽ നിന്ന് 2018--19 വർഷത്തേക്ക് ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിെല വികസന പദ്ധതികൾക്കാണ് നാലുകോടിയുടെ നിർദേശമുയർന്നത്. നിർദേശത്തിന് അംഗീകാരം നൽകിയതായും ഉടൻ നടക്കുന്ന വികസന സമിതി യോഗത്തിലും ഇത് അംഗീകരിക്കേണ്ടതുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് അറിയിച്ചു. 2017-18ലെ വർക്കിങ് ഗ്രൂപ് തന്നെ അടുത്ത വർഷവും തുടരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. മുസ്താഖലി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ മോഹൻദാസ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് വി. ആബിദ, അംഗങ്ങളായ എം.വി. ഹൈദരലി, ആലത്തയിൽ മൂസ, ടി.സി. ചന്ദ്രൻ, ഷാജിത ഹംസ, സെക്രട്ടറി മോഹനൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.