കലാരംഗത്ത് ധ്രുവീകരണം ^ടി.ഡി. രാമകൃഷണൻ

കലാരംഗത്ത് ധ്രുവീകരണം -ടി.ഡി. രാമകൃഷണൻ തൃശൂർ: കലാരംഗത്ത് രൂപപ്പെട്ട ധ്രുവീകരണം ആശങ്കാജനകമാണെന്നും കല പലപ്പോഴും ജാതീയമായി ചിത്രീകരിക്കപ്പെട്ട ഒന്നാണെന്നും നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. കുട്ടികളുടെ സർഗാത്്മകതക്കൊപ്പം അവരുടെ മാനസിക വളർച്ചയും ലക്ഷ്യംവെക്കുന്നതാകണം കലാമത്സരങ്ങൾ. കലയെ മറ്റൊരു രീതിയിൽ കാണുകയും കീഴടക്കുകയും ചെയ്യുമ്പോഴാണ് മത്സരം അനാരോഗ്യകരവും ദൗർഭാഗ്യകരവുമാകുന്നത്. സംസ്കാരത്തി​െൻറ ഭാഗം എന്നതിലുപരി വികസനാത്മകമായ കാഴ്ചപ്പാടുകളും സൃഷ്ടിച്ചെടുക്കാൻ കലക്ക് കഴിയണമെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് തെക്കേ ഗോപുരനടയിലെ 'നിശാഗന്ധി'യിൽ നടന്ന സാംസ്കാരികോത്സവത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. കച്ചവടവത്കരിക്കപ്പെട്ട സമൂഹത്തിൽ കലയെ അതിൽ നിന്നും മുക്തമാക്കണമെന്നും വിദ്യാർഥികൾക്കിടയിലെ കലാമത്സരങ്ങൾ ഉത്സവഛായ പകർത്തി മാതൃകയാക്കണമെന്നും വൈശാഖൻ പറഞ്ഞു. മേയർ അജിത ജയരാജൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. കൗൺസിലർമാരായ ജോൺ ഡാനിയേൽ, ഗ്രീഷ്മ അജയഘോഷ്, ജില്ല പഞ്ചായത്തംഗം സുമേഷ്, എ.വി. ഇന്ദുലാൽ, എൻ.കെ. സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.