കലോത്സവം കൊടിയിറങ്ങിയതിനു പിന്നാലെ വേദികളും പരിസരവും 'ക്ലീൻ ക്ലീൻ'

തൃശൂർ: ഹരിത പ്രോേട്ടാക്കോൾ കർശനമായി പാലിച്ച കേരള സ്കൂൾ കലോത്സവം കൊടിയിറങ്ങുന്നതിനു മുമ്പ് വിവിധ വേദികളുടെ പരിസരം 'ക്ലീൻ ക്ലീൻ'. ഗ്രീൻ പ്രോേട്ടാകോൾ ഉപസമിതി ചെയർമാനായ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപ​െൻറ നേതൃത്വത്തിൽ ആയിരത്തോളം വിദ്യാർഥികളാണ് ശുചീകരണത്തിന് ഇറങ്ങിയത്. മുഖ്യവേദിയായ 'നീർമാതള'ത്തിൽ സമാപന പരിപാടിയുടെ പ്രസംഗങ്ങൾ പുരോഗമിക്കുേമ്പാൾ ഗ്രീൻ പ്രോേട്ടാകോൾ സമിതിയും കുട്ടികളും വേദിയുടെ പരിസരം വൃത്തിയാക്കുകയായിരുന്നു. മുഴുവൻ വേദികളുടെ പരിസരവും ശുചീകരിച്ചു. സംഭരിച്ച മാലിന്യം ചാക്കുകളിലാക്കിയപ്പോൾ കോർപറേഷ​െൻറ ശുചീകരണ വിഭാഗം ഏറ്റെടുത്ത് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.