ശിൽപശാല തൃശൂർ: ആരോഗ്യ സർവകലാശാലക്കു കീഴിലെ കോളജുകളിലെ അധ്യാപർക്ക് പരീക്ഷ സംബന്ധിച്ച നൂതന അറിവുകൾ പകരാൻ ആസ്‌ട്രേലിയയിലെ ന്യൂകാസിൽ സർവകലാശാലയിലെ വിദഗ്ധരുമായി ചേർന്ന് ഇൗമാസം 15ന് രാവിലെ 9.30ന് ശിൽപശാല നടത്തും. മെഡിക്കൽ കോളജുകളിലെ, താൽപര്യമുള്ള അധ്യാപകർ സർവകലാശാലയിലെ അക്കാദമിക് വിഭാഗം ഡീനുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് www.kuhs.ac.in സന്ദർശിക്കുക. ശാസ്ത്ര പഠന ശിൽപശാല ആരോഗ്യ സർവകലാശാല ഇൗമാസം 16ന് രാവിലെ 9.30 മുതൽ 'വയോജന ആരോഗ്യ ശാസ്ത്രത്തിലെ ആധുനിക പ്രവണതകൾ' എന്ന വിഷയത്തിൽ ആസ്ട്രേലിയയിലെ ന്യൂകാസിൽ സർവകലാശാലയിലെ വിദഗ്ധരുമായി ചേർന്ന് ശിൽപശാല ഒരുക്കുന്നു. സർവകലാശാലക്കു കീഴിലെ ആയുർവേദ, മെഡിക്കൽ, ഹോമിയോ, നഴ്സിങ്, ഡെൻറൽ, പാരാ മെഡിക്കൽ കോളജുകളിൽനിന്നുള്ള അധ്യാപർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് www.kuhs.ac.in സന്ദർശിക്കുക. പരീക്ഷാഫലം ആരോഗ്യ സർവകലാശാല നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 22നകം അപേക്ഷിക്കണം. പരീക്ഷ റീടോട്ടലിങ് ഫലം 2017 ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് -ഒന്ന് സപ്ലിമെൻററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.