റിലയൻസ് കേബിൾ: കോർപറേഷൻ പരിശോധന തുടങ്ങി

തൃശൂര്‍: അഴിമതി ആരോപണെത്തച്ചൊല്ലി കോർപറേഷനിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്ത റിലയൻസ് കേബിൾ ഇടപാടിനെക്കുറിച്ച് പരിശോധന തുടങ്ങി. മേയറുടെ പ്രത്യേക നിർേദശത്തെത്തുടർന്ന് നേരിട്ടുള്ള തെളിവെടുപ്പിൽ നിന്ന് സി.പി.എം നിയന്ത്രിക്കുന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസൻ വിട്ടുനിന്നു. മേയറുടെ നിർദേശം ചട്ടപ്രകാരമല്ലെന്ന ആക്ഷേപത്തിൽ പ്രതിപക്ഷാംഗങ്ങളും പരിശോധനയിൽ പെങ്കടുത്തില്ല. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 34.35 കി.മീ ദൂരം റോഡ് പൊളിച്ച് കേബിളിടാനാണ് 2013ല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. എന്നാൽ, 13.36 കി.മീ നിയമവിരുദ്ധമായി പൊളിച്ചുവെന്ന എൻജിനീയറിങ് വിഭാഗത്തി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റിലയൻസ് കേബിളിട്ടത് അന്നത്തെ ഭരണപക്ഷമായ യു.ഡി.എഫി​െൻറയും അനധികൃതമായി പൊളിച്ച് കേബിളിട്ടത് ഇപ്പോഴത്തെ ഇടത് ഭരണസമിതിയുടെയും മൗനസമ്മതത്തോടെയാെണന്ന ആക്ഷേപം ഇരു വിഭാഗത്തെയും മുൾമുനയിൽ നിർത്തിയിരുന്നു. ഇതേത്തുടർന്നാണ് എൻജിനീയറിങ് വിഭാഗത്തെക്കൊണ്ട് പരിശോധന നടത്തിയത്. വിഷയത്തിൽ എട്ടര കോടി രൂപ പിഴ ഈടാക്കണമെന്നായിരുന്നു എൻജിനീയറിങ് വിഭാഗത്തി​െൻറ ശിപാർശ. കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം വിജിലൻസിന് വിടാനും കൗൺസിൽ പരിശോധനക്കും തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് നേരിട്ട് പരിശോധിക്കാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിക്കും റിലയൻസിനും എൻജിനീയറിങ് വിഭാഗത്തിനും മേയർ കത്ത് നൽകിയത്. എൻജിനീയറിങ് വിഭാഗത്തി​െൻറ റിപ്പോർട്ട് പരിശോധിച്ച ശേഷം രാവിെല 11ഓടെയായിരുന്നു നേരിട്ടുള്ള പരിശോധന. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസനും കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ എം.കെ. മുകുന്ദൻ, ടി.ആർ. സന്തോഷ്, ബി.ജെ.പി അംഗം വി. രാവുണ്ണി എന്നിവരും പരിശോധനയിൽ പങ്കെടുത്തില്ല. സി.പി.എം അംഗങ്ങളായ സുരേഷ്ണി സുരേഷ്, ഇ.ഡി. ജോണി, ജ്യോതിലക്ഷ്മി എന്നിവരും എൻജിനീയറിങ് വിഭാഗത്തിലെ ഓവര്‍സിയര്‍മാരായ മുഹമ്മദ് മാലിക്, സ്റ്റൈന്‍ എന്നിവരും റിലയന്‍സ് പ്രതിനിധികളുമാണ് പരിശോധനയിൽ പങ്കെടുത്തത്. എൻജിനീയറിങ് വിഭാഗത്തി​െൻറ കണ്ടെത്തല്‍ റിലയന്‍സിനെ ബോധ്യപ്പെടുത്താനാണ് പരിശോധനയെന്ന് സി.പി.എം പ്രതിനിധികളായ മരാമത്ത് കമ്മിറ്റിയിലെ കൗണ്‍സിലര്‍മാരും കോര്‍പറേഷന്‍ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും വിശദീകരിച്ചു. മരാമത്ത് കമ്മിറ്റിയുടെ അന്വേഷണത്തിലിരിക്കുന്ന വിഷയത്തിൽ മേയറുടെ നേരിട്ടുള്ള ഇടപെടൽ ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പരിശോധനാവിവരം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് ചെയര്‍മാന്‍ എം.പി. ശ്രീനിവാസൻ പറയുന്നത്. എന്നാൽ ചെയർമാനെ ബോധപൂർവം ഒഴിവാക്കിയാണെന്ന ആക്ഷേപവും ശക്തമാണ്. ഭരണപക്ഷത്ത് ശ്രീനിവാസനും മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും കൗൺസിലിലെ ഔദ്യോഗിക വിഭാഗവുമായി ഏറക്കാലമായുള്ള ഭിന്നത പരിശോധനയിലും പ്രകടമായെന്നാണ് സൂചന. 12ന് നടക്കുന്ന കൗൺസിൽ യോഗം പരിശോധന നടപടി ചർച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.