ലക്കിടി റെയില്‍വേ സ്​റ്റേഷന്‍: നിവേദനം നൽകി

പാമ്പാടി: കണ്ണൂര്‍ പാസഞ്ചര്‍, അമൃത എക്‌സ്പ്രസ് എന്നിവക്ക് ലക്കിടിയില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ക്ക് പാമ്പാടി നിള റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ നിവേദനം സമർപ്പിച്ചു. ലക്കിടിയില്‍ മേൽപാലം പണിയുക, പ്ലാറ്റ് ഫോം ദീര്‍ഘിപ്പിക്കുക, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുക, ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ലക്കിടിയില്‍ സ്റ്റോപ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു. അസോസിയേഷനുവേണ്ടി പ്രസിഡൻറ് രാമദാസ് ചെമ്മൻകോട്ടിൽ, സെക്രട്ടറി ജയറാം ശ്രീപത്മം എന്നിവരാണ് നിവേദനം സമർപ്പിക്കാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.