ടിപ്പർ എർത്ത്​ മൂവേഴ്​സ്​ മാര്‍ച്ച്​

തൃശൂര്‍: ടിപ്പര്‍ എര്‍ത്ത്മൂവേഴ്സ് സമിതി കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ചെറുകിട ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ടിപ്പര്‍ ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിസന്ധി പരിഹരിക്കണമെന്നും കരിങ്കല്ല്, മെറ്റല്‍ തുടങ്ങിയവയുടെ വില സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി മുഖ്യപ്രഭാഷണം നടത്തി. ടിപ്പര്‍ എര്‍ത്ത് മൂവേഴ്സ് സമിതി ജില്ല പ്രസിഡൻറ് സന്തോഷ് ജവാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. രാജന്‍ ഡയമണ്ട്, ജില്ല ഭാരവാഹികളായ ദേവന്‍ പുളിക്കല്‍, സന്ദീപ് കോട്ടയില്‍, കേരളസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.വി. ജോസ്, ബി.എം.എസ് സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്‍, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് എം.ജി. നാരായണന്‍, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി കെ.എം. ലെനിന്‍, സിമൻറ് പ്രൊഡക്ട്സ് ഓണേഴ്സ് സമിതി ജില്ല പ്രസിഡൻറ് പി.ടി. ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.