ഗവേഷണം സാധാരണക്കാർക്ക് ഗുണപ്രദമാകണം-ഡോ.കെ.മുഹമ്മദ് ബഷീർ തൃശൂർ: ഡോ.ജോൺ മത്തായിയുടെ 131ാം ജന്മദിനത്തെ അനുസ്മരിച്ച് ഡോ.ജോൺ മത്തായി സെൻററിൽ ഗവേഷണ വിദ്യാർഥികൾക്കായുള്ള സാമ്പത്തിക ശാസ്ത്രത്തിലെ ഗവേഷണ രീതികൾ എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാറിന് തുടക്കം. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഗവേഷണം സമൂഹത്തിലെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദവും, പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവുന്നതുമാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ.കെ.എക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ഡയറക്ടർ ഡോ.സുനിൽമാണി മുഖ്യാതിഥിയായിരുന്നു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ഡോ.സി.എൽ. ജോഷി, ഡോ.വി.എം. സേവ്യർ, ഡോ. സുനിൽ എസ്, ഡോ.ഇ.എം. തോമസ്,ഡോ.കെ.പി. മാണി, ഡോ. ഫ്രാൻസിസ്, ഡോ. കെ.വി. രാമചന്ദ്രൻ, ഡോ. സബീന ഹമീദ് എന്നിവരും സംസാരിച്ചു. ശിൽപശാല ശനിയാഴ്ച സമാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.