കലോത്സവം: സ്​റ്റുഡൻറ്​സ്​ ​േകഡറ്റുകൾക്ക്​ അഭിനന്ദനം

തൃശൂർ: സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊലീസ് സേനാംഗങ്ങളോടൊപ്പം സുരക്ഷ ഡ്യൂട്ടി നിർവഹിച്ച സ്റ്റുഡൻറ്സ് പൊലീസ്, എൻ.സി.സി, സ്കൗട്ട്, നിർഭയ, ജനമൈത്രി അംഗങ്ങളെ അനുമോദിച്ചു. ഐ.ജി എം.ആർ. അജിത്കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കമീഷണർ രാഹുൽ ആർ. നായർ, അസി. കമീഷണർമാരായ പി. വാഹിദ്, എം.കെ. ഗോപാലകൃഷ്ണൻ, വി.എൻ. സജി, ടി.എസ്. സിനോജ്, ബാബു കെ. തോമസ്, റൂറൽ പൊലീസ് ഡിവൈ.എസ്.പിമാരായ മുഹമ്മദ് ആരിഫ്, സി.എസ്. ഷാഹുൽഹമീദ്, അമ്മിണിക്കുട്ടൻ എന്നിവരും പങ്കെടുത്തു. 128 സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റും 283 എൻ.സി.സി കേഡറ്റും 200 സ്കൗട്ട് കേഡറ്റും 100 ജനമൈത്രി അംഗങ്ങളും 50 നിർഭയ വളൻറിയർമാരുമാണ് കലോത്സവത്തിന് പൊലീസിനൊപ്പം സേവനത്തിനുണ്ടായിരുന്നത്. കലോത്സവ ദിവസങ്ങളിൽ മുഴുവൻ സമയവും പൊതുജനങ്ങൾക്ക് കുടിവെള്ളം, ചുക്ക് കാപ്പി, സംഭാരം എന്നിവ വിതരണം ചെയ്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ അംഗങ്ങളെയും ഐ.ജി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.