ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി; ഒഴിവായത്​ വൻ ദുരന്തം

പെരുമ്പിലാവ്: നിയന്ത്രണം വിട്ട ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ പെരുമ്പിലാവിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് അരീക്കോട്ടേക്ക് ഇന്ധനം കൊണ്ടുപോയ ഭാരത് പെട്രോളിയത്തി​െൻറ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സിഗ്‌നൽ ബോർഡ് തകർത്ത് ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 15 മീറ്ററിലധികം ഡിവൈഡറിലൂടെ നിരങ്ങിയാണ് നിന്നത്. പരസ്യബോർഡുകളും തകർന്നു. പെരുമ്പിലാവ് സ​െൻററിൽ എത്തുന്നതിന് മുമ്പുള്ള ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ബസ് ഇടിച്ചും കാർ ഇടിച്ച് തലകീഴായി മറിഞ്ഞും അപകടം സംഭവിച്ചിരുന്നു. അശാസ്ത്രീയമായി ഡിവൈഡർ സ്ഥാപിച്ചതാണ് അപകടത്തിന് കാരണം. അപകടം നടക്കുന്ന ഭാഗത്ത് റോഡിന് വീതിക്കുറവാണ്‌. ഈ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ കാന നിർമിക്കാതെ ഡിവൈഡർ സ്ഥാപിക്കേണ്ടതില്ലെന്ന് നാട്ടുകാർ വാദിച്ചതോടെ കെ.എസ്.ടി.പി നിർമാണം പാതിവഴിയിൽ നിർത്തിപോയി. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ വ്യാപാരികൾ സിഗ്നൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.