തിരുവത്ര മുട്ടിലിൽ സംഘർഷം; നാലുപേര്‍ അറസ്​റ്റില്‍

ചാവക്കാട്: തിരുവത്ര മുട്ടിലില്‍ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. തിരുവത്ര മുട്ടില്‍ സ്വദേശികളായ പുതുവീട്ടില്‍ മുനീര്‍ (25), വെളിയങ്കോട്ട് വീട്ടില്‍ ഷഹീര്‍ (19), കറുത്താറയില്‍ മുഹമ്മദ് ഷാഹിദ് (21), കറുത്താറയില്‍ മുഹമ്മദ് ഷാഫി (21) എന്നിവരെയാണ് എസ്.ഐ എ.വി. രാധാകൃഷ്ണ​െൻറ നേതൃത്വത്തില്‍ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദ സംഭവമുണ്ടായത്. എടക്കഴിയൂര്‍ തറയില്‍ നിസാര്‍ (35), തിരുവത്ര വെളിയങ്കോട്ട് വീട്ടില്‍ ഗഫൂര്‍ (38) എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. മുനീറിന് നിസാറിനോടും ഗഫൂറിനോടുമുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ കാഴ്ചയുമായെത്തിയ സി.പി.എം അനുഭാവികളുടെ റെഡ് ഈഗിള്‍സ് ക്ലബി​െൻറയും നന്മ മുട്ടില്‍ എന്ന കോണ്‍ഗ്രസ് അനുഭാവികളുടെ ക്ലബി​െൻറയും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റം നടത്തിയവരിൽ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായവരും പരിക്കേറ്റവരും. തിങ്കളാഴ്ച മുട്ടിൽ മൈതാനിയിൽ നിസാറും ഗഫൂറും ഇരിക്കുമ്പോഴാണ് എതിർ വിഭാഗം മാരകായുധങ്ങളുമായെത്തിയത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.ജി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ഇവരെ പിടികൂടിയത്. കേസില്‍ മൂന്നുപേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. ജൂനിയര്‍ എസ്.ഐ എന്‍. മുഹമ്മദ് റഫീഖ്, സീനിയര്‍ സി.പി.ഒമാരായ ബിജു, അബ്ദുസ്സലാം, ശ്രീനാഥ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.