അറബി കിരീടം മലപ്പുറം തിരിച്ചു പിടിച്ചു

തൃശൂർ: അറബി കലോത്സവത്തിൽ 95 പോയൻറുമായി മലപ്പുറം കിരീടം തിരിച്ചു പിടിച്ചു. കോഴിക്കോടും പാലക്കാടും തൃശൂരും കാസർകോടും 93 പോയേൻറാടെ രണ്ടാം സ്ഥാനത്തെത്തി. 89 പോയൻറുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 2015-16 വർഷത്തിലാണ് മലപ്പുറം കിരീടം നേടിയത്. അന്ന് ഇവർെക്കാപ്പം കണ്ണൂർ, കോഴിേക്കാട്, പാലക്കാട്, ആലപ്പുഴ, കാസർകോട്, വയനാട് ജില്ലകളും തുല്യ പോയൻറ് നേടി വിജയം പങ്കിട്ടിരുന്നു. കഴിഞ്ഞ തവണ കോഴിേക്കാട്, കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളായിരുന്നു സംയുക്ത ജേതാക്കൾ. സംസ്കൃത കലോത്സവത്തിൽ കോഴിേക്കാട് ജേതാക്കളായി-95 പോയൻറ്. 91പോയൻറുമായി പാലക്കാടും കണ്ണൂരും റണ്ണേഴ്സായി. 89 പോയൻറുമായി എറണാകുളം മൂന്നാം സ്ഥാനത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.