ചായമിടാൻ വീണ്ടും രഞ്ജു രഞ്ജിമാർ

തൃശൂർ: സിനിമ താരങ്ങളുടെ മുഖത്ത് ചായമിടുന്ന ആ കൈകൾ കലോത്സവവേദിയിലെ ഗ്രീൻ റൂമിൽ വീണ്ടും സജീവം. സിനിമ തിരക്കുകൾ മാറ്റിെവച്ചാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് രഞ്ജു രഞ്ജിമാർ എത്തിയത്. മഞ്ജുവാര്യർ സ്പോൺസർ ചെയ്യുന്ന ചന്ദന രാജേന്ദ്രനെ അണിയിച്ചൊരുക്കാനാണ് ഒരിടവേളക്ക് ശേഷം എത്തിയത്. വടുതല വി.ജെ.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് ചന്ദന. വ്യത്യസ്തമായ മേക്കപ്പ് രീതിയാണ് ഇക്കുറി അവലംബിച്ചിരിക്കുന്നതെന്ന് രഞ്ജു പറഞ്ഞു. ആദ്യകാലങ്ങളിൽ താൻ വേദിയിലെത്തുമ്പോഴുള്ള സാഹചര്യമല്ല ഇന്നുള്ളത്. അക്കാലത്തെ സമീപനത്തിൽ നിന്ന് മാറ്റമുണ്ടായിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്ന നിലയിലാണ് ഇപ്പോൾ ആളുകൾ തന്നെ കാണുന്നതെന്നും രഞ്ജു പറഞ്ഞു. മേക്കപ്പ് ചെയ്യുന്നതിന് പുറമെ ദിവാൻജിമൂല, പൂമരം, അങ്ങനെ ഞാനും പ്രേമിച്ചു എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.