എഫ്​.​സി.​െഎ ഗോഡൗണിലെ ഭക്ഷ്യോൽപന്ന

എഫ്.സി.െഎ ഗോഡൗണിലെ ഭക്ഷ്യോൽപന്ന തിരിമറി; രണ്ടുപേർ സി.ബി.െഎ പിടിയിൽ എഫ്.സി.െഎ ഗോഡൗണിലെ ഭക്ഷ്യോൽപന്ന തിരിമറി; രണ്ടുപേർ സി.ബി.െഎ പിടിയിൽ attn wynad കൊച്ചി: 38 ലക്ഷം രൂപയുടെ ഭേക്ഷ്യാല്‍പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എഫ്.സി.ഐ വയനാട് മീനങ്ങാടി ഡിപ്പോയിലെ മാനേജര്‍ രാമകൃഷ്ണന്‍, അസി. മാനേജര്‍ പി. ഗിരീശന്‍ എന്നിവരെയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സി.ബി.െഎ ഒാഫിസിലേക്ക് വിളിച്ചുവരുത്തിയശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ, കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തേ, ഇടപാടുകാർക്ക് ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചുെകാടുത്തിരുന്ന ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി അനീഷ് ബാബുവിനെ സി.ബി.െഎ പിടികൂടിയിരുന്നു. 2017 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ മാനേജറും അസി. മാനേജറും ചേര്‍ന്ന് എഫ്.സി.ഐ ഗോഡൗണിലെത്തിയ അരിയും ഗോതമ്പും ഉള്‍പ്പെടുന്ന 38,79,681 രൂപ വില വരുന്ന 2399 ചാക്ക് ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയതായാണ് സി.ബി.ഐയുടെ ആരോപണം. സി.ബി.ഐക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 18ന് മീനങ്ങാടി ഡിപ്പോയില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതി​െൻറ തുടര്‍ച്ചയായി കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ എഫ്.സി.ഐ ഗോഡൗണുകളിലും വയനാട്ടിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും സി.ബി.െഎ പരിശോധന നടത്തിയിരുന്നു. ഗൂഢാേലാചന, ചതി, വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടർ ഇമ്മാനുവല്‍ ഏഞ്ചലി​െൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.