കൂടരഞ്ഞി പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

കൂടരഞ്ഞി പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി കോഴിക്കോട്: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം േഗ്രസി കീലത്തിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം, നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 ജനുവരി 10 മുതൽ ആറ് വർഷത്തേക്കാണ് വിലേക്കർപ്പെടുത്തിയത്. 2015ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞടുപ്പിൽ േഗ്രസി കീലത്ത് കേരള കോൺഗ്രസ് (എം) ൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 14 വാർഡുകളുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് –ഏഴ്, എൽ.ഡി.എഫ് –ആറ്, സ്വതന്ത്രൻ–ഒന്ന് എന്നിങ്ങനെയാണ് സീറ്റുകൾ. സ്വതന്ത്ര​െൻറ പിന്തുണയോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2016 നവംബർ 21ന് പ്രസിഡൻറിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് കേരള കോൺഗ്രസ് (എം) നോട്ടീസ് നൽകി. പ്രമേയത്തെ അനുകൂലിക്കാൻ കേരള കോൺഗ്രസ് (എം) അംഗങ്ങൾക്ക് ജില്ല പ്രസിഡൻറ് വിപ്പ് നൽകി. എന്നാൽ, േഗ്രസി കീലത്ത് പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് പ്രമേയത്തെ പരാജയപ്പെടുത്താൻ നിലപാട് സ്വീകരിച്ചു. ഈ നടപടികൾക്കെതിരേ സി.പി.എം അംഗം ജിജി കട്ടകയം സമർപ്പിച്ച ഹരജിയിലാണ് കമീഷൻ നടപടി എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.