നാഷനൽ യൂത്ത്​ലീഗ് സംസ്ഥാന കൗൺസിൽ 13ന്​

കോഴിക്കോട്: മെംബർഷിപ് അടിസ്ഥാനത്തിൽ നിലവിൽവന്ന നാഷനൽ യൂത്ത് ലീഗി​െൻറ പ്രഥമ സംസ്ഥാന കൗൺസിൽ ഈ മാസം 13ന് രാവിലെ 11ന് ഐ.എൻ.എൽ സംസ്ഥാനകമ്മിറ്റി ഓഫിസിൽ ചേരും.'തിരുത്തൽ ശക്തികളാവുക; എൻ.വൈ.എൽ അംഗങ്ങളാവുക' എന്ന പ്രമേയത്തിൽ നാല് മാസമായി നടത്തുന്ന മെംബർഷിപ് കാമ്പയിന് ഇതോടെ പരിസമാപ്തിയാകും. കൗൺസിലിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും. ഐ.എൻ.എൽ ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കുമെന്നും എൻ.വൈ.എൽ അഖിലേന്ത്യ ജനറൽ കൺവീനർ സി.പി. അൻവർസാദത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.